എട്ടാം ക്ലാസിലോ ഒന്‍പതാം ക്ലാസിലോ ആണ് സംഭവം
നടക്കുന്നത്. ഒരു പരീക്ഷ കഴിഞ്ഞ് ബയോളജി ഉത്തരക്കടലാസുമായി രാജന്‍ സാര്‍
ക്ലാസിലെത്തി. ഗൗരവക്കാരനായ സാറിന്റെ മുഖത്ത് ഒരു ചെറുചിരി ഞങ്ങളില്‍ പലരും
കണ്ടു. കുറേ കഴിഞ്ഞ് ഉത്തരക്കടലാസുകള്‍ തിരിച്ചു വാങ്ങിയ ശേഷം സാര്‍
അതില്‍ നിന്നും ഒരു പേപ്പര്‍ എടുത്തു. പെരിസ്റ്റാൾസിസ് എന്നലെന്ത് എന്ന
ചോദ്യത്തിന് ഒരാള്‍ എഴുതിയ ഉത്തരം ഞാന്‍ വായിക്കാം എന്നു പറഞ്ഞ്
വായിക്കാന്‍ തുടങ്ങി.
"പെരിസ്റ്റാൾസിസ് ഒരു മാരക രോഗമാണ്. വളരെ വേഗം പകരുന്ന ഈ രോഗം തക്കസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗി മരിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. ഭാഗ്യവശാല്‍ ഇതിനെ പ്രതിരോധിക്കാനുള്ള വാക്സിനുകള്‍ ലഭ്യമാണ്." (ഏകദേശം ഇങ്ങനെയായിരുന്നു.)
ക്ലാസില്‍ കൂട്ടച്ചിരി. ഇതു കാരണം പെരിസ്റ്റാൾസിസ് എന്താണെന്ന് ഇപ്പോഴും ഓര്‍മ്മയുണ്ട്.
PS
പെരിസ്റ്റാൾസിസ് : വായില്‍ നിന്നു ആമാശയത്തിലേക്ക് ഭക്ഷണമെത്തിക്കുന്ന അന്നനാളത്തിലെ തരംഗരൂപത്തിലുള്ള ചലനം. ഇതു കാരണമാണ് തലകുത്തിനിന്ന് കഴിച്ചാലും ഭക്ഷണം വയറ്റിലെത്തുന്നത്.
നീ തന്നെയല്ലേ അങ്ങനെ ഉത്തരമെഴുതിയതെന്നതരത്തിലുള്ള കമന്റുകള്‍ പുഛിച്ച്, അവജ്ഞയോടെ /dev/null ലേക്ക് തട്ടുന്നു.