ഓപ്പൺസ്റ്റ്രീറ്റ്മാപ് ഉപയോഗിക്കാൻ തുടങ്ങിയതുമുതൽ അതിനെക്കുറിച്ച് എഴുതണമെന്നു കരുതിയതാണ്. വിക്കിപീഡിയ പോലെ ആർക്കും എഡിറ്റ് ചെയ്യാവുന്ന ഒരു മാപ് ആണ് ഓപ്പൺസ്റ്റ്രീറ്റ്മാപ്. ആ വിവരങ്ങൾ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുള്ളതിനെക്കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
http://www.openstreetmap.org അല്ലെങ്കിൽ http://osm.org ഉപയോഗിച്ച് ഓപ്പൺ സ്റ്റ്രീറ്റ് മാപ് സൈറ്റിലേക്ക് പോകാൻ പറ്റും. ഈ സൈറ്റ് പ്രധാനമായും മാപ് എഡിറ്റ് ചെയ്യാനും, ഓപ്പൺസ്റ്റ്രീറ്റ്മാപ് എങ്ങനെ ഉപയോഗിക്കാം എന്നുള്ള ഒരു ഉദാഹരണവുമാണ്. അക്കാരണത്താൽ മറ്റേതെങ്കിലും മാപ്പ് ഉപയോഗിക്കുന്നതുപോലെ ഓപ്പൺസ്റ്റ്രീറ്റ്മാപ് സൈറ്റ് ഉപയോഗിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ നിങ്ങൾ നിരാശരായേക്കും. അപ്പോൾ പിന്നെ ഇതെങ്ങനെ ഉപയോഗിക്കാം എന്നുള്ള ചോദ്യം വരും. അവിടെയാണ് ഓപ്പൺസ്റ്റ്രീറ്റ്മാപ്പിന്റെ ശരിക്കുള്ള ഗുണം വരുന്നത്. ഓപ്പൺസ്റ്റ്രീറ്റ്മാപ്പിലെ വിവരങ്ങൾ വളരെ ലളിതമായ ലൈസൻസിൽ ലഭ്യമാണ്. അതുപയോഗിച്ചിട്ടുള്ള വളരെയധികം സർവീസുകളും ലഭ്യമാണ്.
ഓപ്പൺസ്റ്റ്രീറ്റ്മാപ്പിലെ ഡേറ്റ, സന്നദ്ധപ്രവർത്തകർ ചേർക്കുന്നതുകൊണ്ട് മിക്കവാറും ശരിയായിരിക്കാനാണ് സാധ്യത. എന്നിരുന്നാലും ചില സ്ഥലങ്ങളിലെ കവറേജ് മറ്റു മാപ്പുകളെപ്പോലെ പൂർണ്ണമായെന്നിരിക്കില്ല. അതിനാൽ മറ്റേതു സർവീസും ഉപയോഗിക്കുമ്പോഴെടുക്കുന്ന മുൻകരുതലുകൾ ഓപ്പൺസ്റ്റ്രീറ്റ്മാപ്പ് ഉപയോഗിക്കുമ്പോഴും എടുക്കേണ്ടതാണ്.
ഓപ്പൺസ്റ്റ്രീറ്റ്മാപ്/ഓപ്പൺസ്റ്റ്രീറ്റ്മാപ് ഡാറ്റ ഉപയോഗിച്ച് എന്തെല്ലാം മാപ് സർവീസുകൾ ലഭ്യമാണെന്നു നോക്കാം.
നാവിഗേഷൻ
OsmAnd : https://play.google.com/store/apps/details?id=net.osmand
ഓഫ്‌ലൈൻ മാപ് സൗകര്യമുള്ള നല്ലൊരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണിത്. ആവശ്യമുള്ള രാജ്യത്തിന്റെ മാപ് ഡൗൺലോഡ് ചെയ്താൽ ഡേറ്റാ കണക്ഷനില്ലാതെ ഈ ആപ്പുപയോഗിച്ച് നാവിഗേറ്റ് ചെയ്യാം. ഇന്ത്യൻ മാപ് ഏകദേശം 200 എംബിയോളം വരും. പത്തു മാപ്പുകൾ മാത്രമേ ഫ്രീ വെർഷനിൽ ഡൗൺലോഡ് ചെയ്യാൻ പറ്റൂ എന്നൊരു പ്രശ്നമുണ്ട്. ഇതുപയോഗിക്കുന്നതെങ്ങനെ എന്നു വിശദമാക്കുന്ന നല്ലൊരു ബ്ലോഗ് എന്റ്രി ഇവിടെ ഉണ്ട് :https://joostschouppe.wordpress.com/2014/07/25/using-osmand-on-the-road/
navfree : https://play.google.com/store/apps/details?id=com.navfree.android.OSM.ALL
OsmAnd പോലെ ഓഫ്‌ലൈൻ നാവിഗേഷൻ ഉപയോഗിക്കാവുന്ന മറ്റൊരാപ്ലിക്കേഷനാണിത്. ഇതും ഓപ്പൺസ്റ്റ്രീറ്റ് മാപ്പിൽ നിന്നുള്ള ഡേറ്റയാണുപയോഗിക്കുന്നത്. കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ഞാൻ ഇതുപയോഗിക്കാറില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ പറയാനില്ല.
ഓൺലൈനിൽ റൂട്ടിങിനു വേണ്ടി http://map.project-osrm.org/,http://open.mapquest.com/ എന്നീ സൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
ഓപ്പൺസ്റ്റ്രീറ്റ് മാപ്പിൽ നിന്നുള്ള ഡേറ്റ ഉപയോഗിച്ച് പല തരം സർവീസുകളും ലഭ്യമാണ്. ചിലത് ഇവിടെ വിവരിക്കുന്നു.
പ്രിന്റഡ് മാപ്പുകൾ
http://fieldpapers.org/ എന്ന സൈറ്റിൽ നിന്ന് ആവശ്യമുള്ള പ്രദേശങ്ങളുടെ മാപ് നമുക്കുതന്നെ സെലക്റ്റ് ചെയ്ത് പിഡിഎഫ് ഫയൽ ആയി ഡൗൺലോഡ് ചെയ്യാൻ പറ്റും. ഓപ്പൺസ്റ്റ്രീറ്റ്മാപ് സൈറ്റിൽ നിന്നു തന്നെ മാപ്പുകൾ jpg/png/pdf/svg ഫോർമാറ്റുകളിൽ എക്സ്പോർട്ട് ചെയ്യാനുള്ള സൗകര്യമുണ്ടെങ്കിലും സെർവർ ലോഡ് അധികമാണെങ്കിൽ റിക്വസ്റ്റ് റിജക്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അതിനാൽ fieldpapers.org ൽ നിന്നും മാപ്പുകൾ എടുക്കുന്നതാകും സൗകര്യം.
മാപ് സെർച്ച്
നേരത്തേ സൂചിപ്പിച്ചതുപോലെ ഓപ്പൺസ്റ്റ്രീറ്റ് സൈറ്റിന്റെ ഉദ്ദേശം മാപ് എഡിറ്റിങ്ങും മറ്റുമായതിനാൽ എല്ലാത്തരം വിവരങ്ങളും ആ സൈറ്റിൽ കാണാൻ പറ്റില്ല. മാത്രവുമല്ല അവിടെ സെർച്ച് ചെയ്യുന്നതും അത്ര സുഖമുള്ള പരിപാടിയല്ല. അങ്ങനെയുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ചില സൈറ്റുകളാണ് http://www.openstreetbrowser.org/, http://osm24.eu,http://www.lenz-online.de/cgi-bin/osmpoi/osmpoi.pl എന്നിവ.
മറ്റു സർവീസുകൾ
http://www.openrailwaymap.org/ : റെയിൽ മാപ്പുകൾ.
http://openfiremap.org/ : ഫയർ സ്റ്റേഷനുകൾ, ഫയർ ഹൈഡ്രന്റ് എന്നിവയുടെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുള്ള മാപ്.
http://openbeermap.github.io/ : പബ്, ഷാപ്പ് എന്നിവ കാണിക്കാൻ വേണ്ടിയുള്ള മാപ്.
http://waymarkedtrails.org/en/ : ഹൈക്കിങ് ട്രെയ്‌ലുകൾ
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇതിൽ കുന്നംകുളത്തിന്റെ മാപ്പുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം തരേണ്ടത് ആവശ്യമാണല്ലോ. കുന്നംകുളത്തിന്റെ മാപ്പുണ്ട്, പക്ഷേ പല വിവരങ്ങളും അതിൽ ഇതുവരെ ലഭ്യമല്ല. കുന്നംകുളത്തിന്റെ വിവരങ്ങൾ ഓപ്പൺസ്റ്റ്രീറ്റ്മാപ്പിൽ ചേർക്കാൻ താല്പര്യമുണ്ടെങ്കിൽ http://learnosm.org/en/ എന്ന സൈറ്റിൽ പോയാൽ വിവരങ്ങൾ ഓപ്പൺസ്റ്റ്രീറ്റ് മാപ്പിൽ എങ്ങനെ ചേർക്കാം എന്നു മനസ്സിലാക്കാം.