കഴിഞ്ഞ
ചില പോസ്റ്റുകളിലായി ലിനക്സ് പരീക്ഷിച്ചു നോക്കാനുള്ള രീതികളെ കുറിച്ചു
എഴുതിയിരുന്നല്ലോ, ഇനി ഒന്നു രണ്ട് ചെറിയ കമാന്റുകൾ ടെർമിനലിൽ ചെയ്തു
നോക്കാം
ആദ്യത്തേത് ബാനർ (banner) കമാന്റാണ്. പേരു സൂചിപ്പിക്കുന്നതുപോലെ വാക്കുകൾ വലിയ അക്ഷരങ്ങളിൽ എഴുതുകയാണിതന്റെ ജോലി. ഉദാ:
banner Hello
നിലവിൽ ബാനർ കമാന്റിന് മലയാളമറിയാത്തതിനാൽ മലയാളത്തിൽ ബാനറെഴുത്ത് നടക്കില്ല. ബാനർ കമാന്റ് ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യാൻ ഈ കമാന്റ് ഉപയോഗിക്കാം:
ഉബുണ്ടുവിൽ : sudo apt get install banner
ഫെഡോറയിൽ : sudo yum install banner
ബാനർ കമാന്റിനെക്കാളും രസമുള്ള കമാന്റാണ് sl. പലപ്പോഴും ls നു (ഫയലുകളുടെ പേര് ലിസ്റ്റ് ചെയ്യുന്ന കമാന്റ്, ഡോസിലെ dir പോലെ) പകരം sl എന്നു തെറ്റായി ടൈപ്പുചെയ്യപ്പെടാറുണ്ട്. അങ്ങനെ sl എന്നു ടൈപ്പു ചെയ്താൽ ഒരു തീവണ്ടി ടെർമിനലിൽ കൂടി ഓടിപ്പോകുന്നതു കാണാം.
sl ഇൻസ്റ്റാൾ ചെതിട്ടില്ലെങ്കിൽ ഇങ്ങനെ ഇൻസ്റ്റാൾ ചെയ്യാം:
ഉബുണ്ടുവിൽ : sudo apt get install sl
ഫെഡോറയിൽ : sudo yum install sl
cowsay, cowspeak എന്നിങ്ങനെ വേറെ ചില കമാന്റുകളുമുണ്ട്, അതൊക്കെ പരീക്ഷിച്ചു നോക്കുക.

No comments:
Post a Comment