ഇന്നു
നമ്മൾ പരിചയപ്പെടാൻ പോകുന്ന കമാന്റാണ് espeak. ഇത് ഒരു ടെക്സ്റ്റ് റ്റു
സ്പീച്ച് സിന്തസൈസറാണ്. സ്പീക്കർ ഓൺ ചെയ്ത് അല്ലെങ്കിൽ ഹെഡ്ഫോൺ കണക്റ്റ്
ചെയ്ത ശേഷം ടെർമിനലിൽ ഈ കമാന്റ് റൺ ചെയ്യുക :
espeak "Hello world"
(espeak ഇൻസ്റ്റാൾ ചെയ്തിട്ടില്ലെങ്കിൽ ഉബുണ്ടുവിൽ sudo apt-get install espeak എന്ന കമാന്റുപയോഗിച്ചും ഫെഡോറയിൽ sudo yum install espeak എന്ന കമാന്റുപയോഗിച്ചും ഇൻസ്റ്റാൾ ചെയ്യാം)
ഹലോ വേൾഡ് എന്ന് നിങ്ങൾക്ക് കേൾക്കുവാൻ കഴിയും. പറയുന്നതിന്റെ വേഗത കൂട്ടണമെങ്കിൽ -s (വേഗത, മിനിട്ടിൽ എത്ര വാക്കുകൾ) എന്ന കമാന്റ് ലൈൻ പരാമീറ്റർ ഉപയോഗിച്ച് വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഉദാഹരണത്തിന് espeak -s 20 "Hello world" എന്നു കൊടുത്താൽ ഹലോഓഓ... വേഏഏൾഡ്.. എന്ന് കേൾക്കാം. ശതാബ്ദി പോകുന്ന വേഗത്തിൽ വേണമെങ്കിൽ espeak -s 300 "Hello world" എന്നു കൊടുത്താൽ മതി.
പിച്ച് മാറ്റണമെങ്കിൽ -p (പിച്ച്, 0 മുതൽ 100 വരെ) എന്ന പരാമീറ്റർ ഉപയോഗിക്കാം. espeak -p 99 "Hello world" എന്നു കൊടുത്താൽ പിച്ചിൽ വരുന്ന വ്യത്യാസം മനസ്സിലാക്കാം.
വേഗതയും പിച്ചും ഒരുമിച്ചു മാറ്റാൻ രണ്ട് ഓപ്ഷനുകളും ഒരുമിച്ചു കൊടുക്കാം. ഇവിടെ പരാമീറ്ററുകളുടെ ക്രമത്തിന് പ്രാധാന്യമില്ല espeak -s 50 -p 75 "Hello World" ഉം espeak -p 75 -s 50 "Hello World"ഉം ഒന്നു തന്നെയാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നിലധികം വാക്കുകൾ ഉണ്ടെങ്കിൽ അവയെ ക്വോട്ടുകൾക്കുള്ളിൽ ഉൾപ്പെടുത്തണമെന്നാണ്.
അടുത്ത ചോദ്യം espeak നു മലയാളമറിയാമോ എന്നല്ലേ? espeak, ബാനർ പോലെ അല്ല, മലയാളവും സംസാരിക്കും, പക്ഷേ ഒരു പടിഞ്ഞാറൻ ചുവയുണ്ടെന്നാണ് എന്റെ അഭിപ്രായം. "ആശാനേ, സുഖമാണോ?" എന്നു ലിനക്സിനെ കൊണ്ട് ചോദിപ്പിക്കുവാൻ
espeak -v ml "ആശാനേ, സുഖമാണോ?"
എന്ന കമാന്റ് കൊടുത്താൽ മതി. ഇതിൽ -v ml എന്ന പരാമീറ്റർ മലയാളം ഉപയോഗിക്കാനുള്ള സൂചനയാണ്. മലയാളം കൂടാതെ മറ്റു പല ഭാഷകളും espeak സപ്പോർട്ട് ചെയ്യുന്നുണ്ട്. അവയുടെ വിവരങ്ങൾ കാണാൻ espeak --voices എന്ന കമാന്റ് കൊടുത്താൽ മതിയാകും. ഈ കമാന്റിലെ പരാമീറ്ററിന്റെ വ്യത്യാസം ശ്രദ്ധിച്ചോ? രണ്ട് മൈനസും പിന്നെ വോയ്സ് എന്നും. ഇത് ലോങ് പരാമീറ്ററാണ്, ഓർക്കാനുള്ള സൗകര്യത്തിനാണ് ലോങ് പരാമീറ്ററുകൾ. ലോങ് പരാമീറ്ററുകളെ അടയാളപ്പെടുത്താനാണ് രണ്ട് മൈനസ് സൈനുകൾ ഉപയോഗിക്കുന്നത്. കമാന്റ് ലൈൻ പരാമീറ്ററുകളെ കുറിച്ച് മറ്റൊരിക്കൽ എഴുതാം.
കമാന്റ് ലൈനിൽ വാക്കുകൾ ഓരോ തവണയായി കൊടുക്കുന്നതിനു പകരം ടൈപ്പു ചെയ്യുന്ന മുറയ്ക്ക് സംസാരിപ്പിക്കുവാനുമാകും. espeak -v ml എന്നു ടൈപ്പു ചെയ്ത് എന്റർ കീ അമർത്തുക. ഇനി ടൈപ്പു ചെയ്യുന്നതെല്ലാം എന്റർ കീ അമർത്തിയാലുടൻ കേൾക്കുവാൻ കഴിയും. espeak ഇൽ നിന്നും പുറത്തു വരുവാൻ ctrl + d അമർത്തുക.
ഒരു മലയാളം ടെക്സ്റ്റ് ഫയലിനെ വായിക്കണമെന്നുണ്ടെങ്കിൽ espeak -v ml < file_name എന്നു കൊടുത്താൽ മതി. ("<" എന്നത് input redirection ഓപ്പറേറ്ററാണ്, ഇതിനെക്കുറിച്ചും വിശദമായി മറ്റൊരിക്കൽ എഴുതാം.)
നിങ്ങളുടെ ലിനക്സിന് നിങ്ങളോടു പലതും പറയാനുണ്ടാകും, പിന്നെ കാണാം.

No comments:
Post a Comment