കുറച്ചു
ദിവസം മുമ്പ് പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ഓഡിയോ കുറച്ച് റിക്കോർഡ്
ചെയ്യേണ്ട ആവശ്യമുണ്ടായി. സൗണ്ട് സിസ്റ്റം കുറച്ചുനാൾ മുമ്പ് പണിഞ്ഞ് ഒരു
വഴിക്കാക്കിയതിനാൽ audacityയിൽ കാര്യം നടന്നില്ല. എന്നാൽ പിന്നെ കമാന്റ്
ലൈൻ തന്നെ ശരണം എന്നു കരുതി ആ വഴിക്ക് അന്വേഷണം തുടങ്ങി. അവസാനം pacat
& sox ഉപയോഗിച്ച് താഴെ പറയുന്നതു പോലെ ഓഡിയോ റെക്കോർഡ് ചെയ്യാമെന്ന്
ഒരിടത്തു കണ്ടു.
1. ഓഡിയോ ഡിവൈസ് കണ്ടുപിടിക്കുക : ടെർമിനലിൽ നിന്ന്
pacmd list |grep monitor എന്നു റൺ ചെയ്യുക. ഈ കമാന്റ് റൺ ചെയ്യുമ്പോൾ താഴെ കാണുന്നവിധം ഔട്ട്പുട്ട് കിട്ടും. അതിൽ "alsa_output.pci-0000_00_1b.0.analog-stereo.monitor" എന്നതാണ് നമുക്ക് വേണ്ട സിങ്ക് സോഴ്സ്.
monitor source: 0
name:
monitor_of: 0
device.class = "monitor"
alsa_output.pci-0000_00_1b.0.analog-stereo.monitor/#0: Monitor of Internal Audio Analog Stereo
2. pacat --record -d alsa_output.pci-0000_00_1b.0.analog-stereo.monitor| sox -t raw -r 44100 -e signed-integer -L -b 16 -c 2 - "output.ogg" എന്ന കമാന്റിൽ -d ക്കു ശേഷം നേരത്തേ കണ്ടുപിടിച്ച സിങ്ക് സോഴ്സ് കൊടുത്ത് റൺ ചെയ്താൽ ആ സമയത്ത് കമ്പ്യൂട്ടർ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ഓഡിയോ output.ogg എന്ന ഫയലിൽ കിട്ടും. റിക്കോർഡിങ് നിർത്താൻ ctrl+c അമർത്തുക.
ഇനി ഈ .ogg ഫയൽ mp3 ആക്കണമെങ്കിൽ ffmpeg -i output.ogg output.mp3 എന്ന കമാന്റ് റൺ ചെയ്താൽ output.mp3 എന്ന mp3 ഫയൽ കിട്ടും.

No comments:
Post a Comment