ലൈവ്
സിഡിയും ലൈവ് യുഎസ്ബിയും വഴി ലിനക്സ് ഉപയോഗിക്കുന്നത് നമ്മൾ കണ്ടു. ഇനി
പറയാൻ പോകുന്നത് വിൻഡോസിനുള്ളിൽ നിന്ന് വിർച്വൽ മെഷീൻ മാനേജർ അല്ലെങ്കിൽ
ഹൈപ്പർവൈസർ പ്രോഗ്രാമുകളുപയോഗിച്ച് ഉബുണ്ടു ലിനക്സ് (ഗസ്റ്റ്
ഓപ്പറേറ്റിംഗ് സിസ്റ്റം) പ്രവർത്തിപ്പിക്കുന്ന വിദ്യയാണ്. നേരത്തേ കണ്ട
രീതികളിൽ ഒരു കമ്പ്യൂട്ടറിൽ ഒരു സമയം ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ
പ്രവർത്തിക്കുന്നുണ്ടായിരുന്നുള്ളൂ. വിർച്വൽ മെഷീൻ മാനേജർ ഉപയോഗിച്ച് ഒരു
കമ്പ്യൂട്ടറിൽ ഒരേ സമയം ഒന്നിലധികം ഗസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ
പ്രവർത്തിപ്പിക്കാൻ കഴിയും. വിർച്വലൈസേഷനെ കുറിച്ച് കൂടുതലറിയാൻ
വിക്കിപീഡിയ സന്ദർശിക്കുക :
http://en.wikipedia.org/wiki/Virtualization
വിർച്വൽ ബോക്സ് (
https://www.virtualbox.org/)
എന്ന ഹൈപ്പർവൈസർ ഉപയോഗിച്ച് വിൻഡോസിൽ നിന്നും ലിനക്സ്
പ്രവർത്തിപ്പിക്കുന്നതെങ്ങനെ എന്നു നോക്കാം.(വിർച്വൽ ബോക്സിന്റെ സ്ക്രീൻ
ഷോട്ടുകൾ ഒരു ഫെഡോറ മെഷീനിൽ നിന്നാണെടുത്തിരിക്കുന്നത്. വിൻഡോസ് വെർഷനുമായി
വലിയ വ്യത്യാസം ഉണ്ടാകാനിടയില്ല).
ആദ്യമായി വിർച്വൽ ബോക്സ് സൈറ്റിൽ നിന്നും (
https://www.virtualbox.org/wiki/Downloads) ഡൗൺലോഡ് ചെയ്ത് ഇന്സ്റ്റാൾ ചെയ്യുക. മെഷീനിന് കുറഞ്ഞത് ഡ്യുവൽ കോർ സിപിയുവും രണ്ട് ജിബിയിലധികം റാമും ഉണ്ടാകണം.
1.
വിർച്വൽ ബോക്സ് റൺ ചെയ്യുമ്പോൾ ചിത്രം 1ലെ വിൻഡോ കാണാം. അതിൽ New എന്ന
ബട്ടൺ അമർത്തിയാൽ ചിത്രം 2ലെ വിൻഡോ വരും. അതിൽ വിർച്വൽ മെഷീനിന്റെ പേരും
ടൈപ്പും വെർഷനും കൊടുക്കുക. ഉബുണ്ടു, ഫെഡോറ എന്നൊക്കെ പേരുകൊടുത്താൽ,
ബാക്കി വിവരങ്ങൾ ആ വിൻഡോയിൽ തനിയേ വരും. നെക്സ്റ്റ് ബട്ടൻ അമർത്തിയാൽ
വിർച്വൽ മെഷീനിന് എത്ര റാം കൊടുക്കണമെന്നു ചോദിക്കുന്ന വിൻഡോ വരും (ചിത്രം
3). ഏകദേശം ഒരു ജിബി റാം അലോക്കേറ്റു ചെയ്യാവുന്നതാണ്.
|
ചിത്രം 1 |
|
ചിത്രം 2 |
|
ചിത്രം 3 |
2. അടുത്ത
സ്ക്രീൻ ഹാർഡ് ഡ്രൈവ് ക്രിയേറ്റു ചെയ്യാനാനുള്ളതാണ്. "Create a Virtual
hard drive now" എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക (ചിത്രം 4). അടുത്ത
സ്ക്രീനിൽ ഹാർഡിസ്ക് ടൈപ്പ് സെലക്റ്റ് ചെയ്യണം. ഇവിടെ നേരത്തെ തന്നെ
സെലക്റ്റ് ചെയ്ത ഓപ്ഷൻ മാറ്റേണ്ടതില്ല. (ചിത്രം 5). "Storage on physical
hard drive" എന്ന സ്ക്രീനിൽ "Dynamically allocated" (ചിത്രം 6) സെലക്റ്റ്
ചെയ്യുക. "File location and size" സ്ക്രീനിൽ ഡിസ്കിന്റെ പേര്
Ubuntu എന്നും സൈസ് 10ജി ബി എന്നും (ചിത്രം 7) കൊടുത്ത ശേഷം "create" ബട്ടൺ ക്ലിക് ചെയ്യുക.
|
ചിത്രം 4 |
|
ചിത്രം 5 |
|
ചിത്രം 6 |
|
ചിത്രം 7 |
3.
അടുത്തതായി സിഡി ഡ്രൈവ് സെറ്റപ്പു ചെയ്യണം. ഇപ്പോൾ ചിത്രം 8ലെ പോലെ
വിർച്വൽ ബോക്സിന്റെ മെയിൻ വിൻഡോ കാണാം (ഇതിൽ സ്റ്റോറേജ് 8 ജിബി എന്നു
കാണുന്നത് ദയവായി അവഗണിക്കുക, പിന്നെയുള്ളവയിൽ അത് ശരിയാക്കിയിട്ടുണ്ട്)
സെറ്റിംഗ്സ് ബട്ടൺ ക്ലിക് ചെയ്താൽ കിട്ടുന്ന വിൻഡോയിൽ (ചിത്രം 9)
സ്റ്റൊറേജ് സെലക്റ്റ് ചെയ്യുക. വലതുവശത്തെ സ്റ്റോറേജ് ട്രീയിൽ
"Controller:IDE"യിലെ എംപ്റ്റി ഡിസ്ക് സെലക്റ്റ് ചെയ്യുക. Attributes
സെക്ഷനിലെ "CD/DVD Drive: ന്റെ വലത്തേ അറ്റത്തുള്ള ഡിസ്കിന്റെ ഐക്കണിൽ
ക്ലിക് ചെയ്യുക (ചിത്രം 10). അവിടെ "Host Drive ... " എന്ന ഓപ്ഷൻ
സെലക്റ്റ് ചെയ്ത ശേഷം സ്റ്റോറേജ് വിൻഡോയിൽ "Passthrough" എന്ന ഓപ്ഷൻ
സെലക്റ്റ് ചെയ്ത ശേഷം (ചിത്രം 11) OK ബട്ടൺ ക്ലിക് ചെയ്യുക. ഇപ്പോൾ വിർച്വൽ
ബോക്സിന്റെ മെയിൻ വിൻഡോ കാണാൻ കഴിയും.
|
ചിത്രം 8 |
|
ചിത്രം 9 |
|
ചിത്രം 10 |
|
ചിത്രം 11 |
4. ഇപ്പോൾ വിർച്വൽ ബോക്സിൽ
ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യാനുള്ള ഏകദേശം എല്ലാമായി. അടുത്തതായി ഉബുണ്ടു സിഡി
ഡ്രൈവിൽ ഇട്ടശേഷം വിർച്വൽ ബോക്സ് മെയിൻ വിൻഡോയിലെ സ്റ്റാർട്ട് ബട്ടൺ
അമർത്തുക. ചിത്രം 12ൽ കാണുന്ന വിൻഡോ വരുന്നതാണ്.
അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് വായിച്ചു മനസ്സിലാക്കിയ ശേഷം OK ക്ലിക് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ പുതിയ വിർച്വൽ മെഷീൻ ബൂട്ട് ചെയ്യാൻ തുടങ്ങും (ചിത്രം
13). Install ubuntu എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്ത് ഉബുണ്ടു ഇന്സ്റ്റാൾ
ചെയ്യുക. ഇൻസ്റ്റലേഷൻ കഴിഞ്ഞാൽ സിഡി മാറ്റിയ ശേഷം ഉബുണ്ടു റീബൂട്ട് ചെയ്യാൻ
ഇന്സ്റ്റലേഷൻ പ്രോഗ്രാം ആവശ്യപ്പെടും. അതു പ്രകാരം റീബൂട്ട് ചെയ്ത് ബാക്കി
ഇൻസ്റ്റലേഷൻ സ്റ്റെപ്പുകൾ പൂർത്തിയാക്കുക. അതിനു ശേഷം ഉബുണ്ടു ഷട്ട് ഡൗൺ
ചെയ്യുക.
|
ചിത്രം 12 |
|
ചിത്രം 13 |
ഇനി വിർച്വൽ ബോക്സ് മെയിൻ വിൻഡോയിൽ നിന്നും സ്റ്റാർട്ട്
ബട്ടൺ അമർത്തിയാൽ ഉബുണ്ടു സ്റ്റാർട്ടാകുന്നതാണ്. പുതിയ ഗസ്റ്റ് ഓ എസിൽ
സ്ക്രീൻ റെസല്യൂഷൻ കുറവായിരിക്കാൻ സാധ്യതയുണ്ട്. Virtualbox Guest Box
additions ഇൻസ്റ്റാൾ ചെയ്താൽ ആ പ്രശ്നം പരിഹരിക്കാനാകും. അതിനെ കുറിച്ച്
പിന്നൊരിക്കലെഴുതാം.
ഇതോടു കൂടി ഏതെങ്കിലും ഒരു വിധത്തിൽ ലിനക്സ്
നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കാൻ പറ്റുമെന്നായിട്ടുണ്ടാകണം. വിൻഡോസിൽ
നിങ്ങൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങൾ ലിനക്സിൽ ചെയ്യാൻ ശ്രമിക്കുക. ചില
കാര്യങ്ങൾ എളുപ്പമായിരിക്കും, മറ്റു ചിലത് അങ്ങനെയായിരിക്കില്ല.
No comments:
Post a Comment