കമ്പ്യൂട്ടറിൽ
നിലവിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഓപ്പറേറ്റിംഗ് ഒരു സിസ്റ്റത്തിൽ
മാറ്റവും വരുത്താതെ ലിനക്സ് പരീക്ഷിക്കാൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് ലൈവ്
സിഡി/ഡിവിഡി. ഈ രീതിയിൽ ഹാർഡിസ്കിൽ നിന്നുള്ള ഫയലുകൾ ഉപയോഗിച്ച്
കമ്പ്യൂട്ടർ സ്റ്റാർട്ടു ചെയ്യുന്നതിനു പകരം സിഡിയിൽ നിന്നുള്ള ഫയലുകൾ
ഉപയോഗിച്ചാണ് കമ്പ്യൂട്ടർ സ്റ്റാർട്ട് ചെയ്യുന്നത്.
തുടക്കകാർക്ക് പറ്റിയ ഒരു ലിനക്സ് ഡിസ്റ്റ്രോയാണ് ഉബുണ്ടു (http://www.ubuntu.com). http://www.ubuntu.com/download/desktop എന്ന ലിങ്കിൽ നിന്ന് നിങ്ങൾക്കാവശ്യമുള്ള ഐ സ ഓ ഫയൽ ഡൗൺലോഡ് ചെയ്ത് ഒരു ഡിവിഡിയിലേക്ക് റൈറ്റ് ചെയ്യുക. (മിക്കവാറും കമ്പ്യൂട്ടർ മാഗസിനുകളുടെ കൂടെ ലിനക്സ് സിഡികൾ സൗജന്യമായി കിട്ടും)
ഇനി സിഡി ഡ്രൈവിൽ ഇട്ട ശേഷം കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യൂക. കമ്പ്യൂട്ടർ റീബൂട്ട് ചെയ്തു വരുമ്പോൾ "Select F12 for boot device selection" എന്നോ, അതു പോലെയോ ഉള്ള ഒരു മെസ്സേജ് വരും. നിർഭാഗ്യവശാൽ പല കമ്പ്യൂട്ടറുകളിൽ ഇത് പല വിധത്തിലുള്ള് മെസ്സേജ്/കീ ആയിരിക്കും. കൂടുതലും F9 & F12 ആണ് കണ്ടിട്ടുള്ളത്. ആ പറയുന്ന ഫങ്ഷൻ കീ അമർത്തിയാൽ ഒരു പോപ് അപ് മെനു വരും. അതിൽ നിന്ന് സിഡി ഡ്രൈവ് സെലക്റ്റ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ സിഡിയിൽ നിന്നും ബൂട്ട് ചെയ്തു വരും. സിഡിയിൽ നിന്നും ബൂട്ടുചെയ്യുന്നതിനാൽ കുറച്ചു പതുക്കെയായിരിക്കും സ്റ്റാർട്ടാവുന്നത്. കുറച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഡെസ്ക്ടോപ്പ് കാണുവാൻ കഴിയും.. ഡെസ്ക്ടോപ്പ് വന്നാൽ നിങ്ങൾക്ക് അതിലെ വിവിധതരം പ്രോഗ്രാമുകൾ ഉപയോഗിച്ചു നോക്കാവുന്നതാണ്.
കമ്പ്യൂട്ടർ സ്റ്റാർട്ട് ചെയ്യുമ്പോൾ നേരത്തേ പറഞ്ഞ മെസ്സേജ് കാണുന്നിലെങ്കിൽ ബയോസിൽ പോയി ബൂട്ട് ഡിവൈസ് സീക്വൻസ് മാറ്റേണ്ടി വരും. ഈ സംവിധാനം ബയോസിനെ ആശ്രയിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ കമ്പ്യുട്ടറിൽ ചില ചെറിയ വ്യത്യാസങ്ങൾ കണ്ടേയ്ക്കും. കമ്പ്യൂട്ടർ ബൂട്ട് ചെയ്യുമ്പോൾ "Press Del to enter setup" എന്നൊരു മെസ്സേജ് വരും. ആ സമയത്ത് ഡെലിറ്റ് കീ അമർത്തിയാൽ ബയോസ് സെറ്റിംഗ്സിൽ പോകും. അവിടെ ബൂട്ട് സീക്വൻസ് മെനുവിൽ പോയി ബൂട്ട് സീക്വൻസ് CD, Hard Drive എന്ന ക്രമത്തിലാക്കിയാൽ ബൂട്ട് ചെയ്യുമ്പോൾ സിഡി ഡ്രൈവിൽ നിന്നു ബൂട്ടു ചെയ്യുന്നതാണ്.
ലൈവ് സീഡി ഉപയോഗിക്കുമമ്പോൾ നമ്മുടെ ഫയലുകൾ ഡിസ്കിലെയക്ക് എളുപ്പം സേവു ചെയ്യാൻ പറ്റില്ല എന്നൊരു പ്രശ്നമുണ്ട്. അതു പരിഹരിക്കാൻ ലൈവ് യുഎസ്ബി അല്ലെങ്കിൽ വിർച്വൽ ബോക്സ് എന്നീ സംവിധാനങ്ങൾ ഉപയോഗിക്കാം. അതിനെ കുറിച്ച് വഴിയേ എഴുതാം.

No comments:
Post a Comment