എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ,
നിങ്ങൾക്കുവേണ്ടി ലിനക്സിനേയും ലിനക്സ് കമാന്റുകളെയും കുറിച്ച് എന്തെങ്കിലും എഴുതാമെന്നു കരുതി ചില വിവരങ്ങൾ അന്വേഷിക്കുന്നതിനിടയിൽ നമ്മൾ ഫ്രീ എന്നും, സ്വതന്ത്രം എന്നുമൊക്കെ കരുതിയിരുന്ന ലിനക്സിനെ കുറിച്ച് ചില ഞെട്ടിക്കുന്ന വിവരങ്ങൾ കിട്ടി. ആ വിവരങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടുകയാണ്.
കുത്തകകളുടെ നാടായ അമേരിക്കയിലെ ഒരു ലിനസിനാണ് ലിനക്സിന്റെ ട്രേഡ്മാർക്ക് ഉടമസ്ഥാവകാശമെന്ന് നിങ്ങൾക്കറിയാമോ? ഓപ്പൺ, സ്വതന്ത്രം എന്നൊക്കെ പറഞ്ഞ് ലിനക്സ് ചെയ്യുന്നത് സ്വേച്ഛാധിപത്യവും അടിച്ചമർത്തലുമാണെന്ന് പിന്നെയുള്ള അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കി. ലിനക്സിലെ പല കമാന്റുകളും സ്വേച്ഛാധിപരവും അടിച്ചമർത്താനുമുള്ള ഉപാധികളാണെന്ന് ഞാൻ വളരെ വൈകിയാണ് മനസ്സിലാക്കിയത്. നിങ്ങക്ക് വിശ്വാസമാകില്ലെന്നറിയാം, ഇതാ, അടിച്ചമർത്താനും മർദ്ദിക്കാനും എന്തിന് കൊല്ലുവാനും പോലും ഉപയോഗിക്കുന്ന ചില ലിനക്സ് കമാന്റുകൾ.
split : ഒരുമിച്ചു നില്ക്കുന്നവരെ വേർപിരിക്കുക
join : സ്വതന്ത്രരായവരെ ബലമായി പിടിച്ച് യോജിപ്പിക്കുക
kill, xkill : കൊല്ലുക
vi : ആറ് എന്ന സംഖ്യയുടെ റോമൻ രൂപം, ചെകുത്താന്റെ എക്സ്റ്റൻഷൻ നമ്പരെന്നു പരക്കെ വിശ്വസിക്കപ്പെടുന്നു.
sort : ജാതിവ്യവസ്ഥയനുസരിച്ച് തരം തിരിക്കുക
compress : അടിച്ചമർത്തുക
mv : നിർബന്ധിത സ്ഥലം മാറ്റം
chmod : നിർബന്ധിച്ച് സ്വഭാവം മാറ്റിക്കുക
chown : ബലമായി ഉടമസ്ഥാവകാശം പിടിച്ചെടുക്കുക
root : എന്തും ചെയ്യാൻ മടിക്കാത്ത സ്വേച്ഛാധികാരി
banner : അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് കാണിക്കുവാനുള്ള ഒരു തരികിട പരിപാടി
eject : പുറത്തേയ്ക്കെറിയുക, നാടുകടത്തുക
flex : മസിലുകൾ ഫ്ലക്സ് ചെയ്തു പേടിപ്പിക്കൽ
gunzip : തോക്കും സിപ്പും, ആലോചിക്കാനേ വയ്യ.
halt : പുരോഗതി തടസ്സപ്പെടുത്തുക
head : തലവെട്ടൽ
tail : കാലുവെട്ടൽ (പാവങ്ങളുടെ കാൽ, മൃഗങ്ങളുടെ വാലിനു തുല്യമായാണ് സ്വേച്ഛാധിപതികൾ കാണുന്നതെന്നു മനസ്സിലാക്കുക)
manpath : ദു:ർഘടമായ വഴികളിലൂടെ സഞ്ചരിക്കാൻ നിർബന്ധിക്കുക
dd : ഡ്രാഫ്റ്റ് (ഡിഡി) ഡിമാന്റുചെയ്യുക
killall : എല്ലാത്തിനേയും തട്ടിക്കളയുക.
sleep : ഉറക്കുക
finger : പേടിപ്പിക്കാനായി വിരൽചൂണ്ടുക
yes : എന്തിനും നിർബന്ധിപ്പിച്ച് യെസ് പറയിക്കുക.
python : പെരുമ്പാമ്പിനെ കൊണ്ട് തീറ്റിക്കുക
tar : താറടിക്കുക
ചില രഹസ്യ ചിഹ്നങ്ങൾ
& : ബായ്ക്കിലെ ഗ്രൗണ്ടിൽ ഓടിക്കുക
<, > : വഴിതിരിച്ചു വിടൽ
| : പൈപ്പ് പ്രയോഗം
* : വൈൽഡ് കാർഡ് ക്യാരക്ടറെന്നു വിളിക്കപ്പെടുന്ന, എന്തും ചെയ്യുന്ന ഒരു സംഗതി
@ : വട്ടം കറക്കുക
ഇനി പറയൂ, ലിനക്സ് ഫ്രീയാണോ എന്ന്?
പി എസ് : പ്ലീസ്, കൊല്ലരുത്, കണ്ണുരുട്ടിക്കാണിച്ചാൽ മതി, ഞാൻ പേടിച്ചോളാം (ആർക്കാണാവോ കടപ്പാട് വയ്ക്കേണ്ടത്?). കുറേ നാൾ മുമ്പ് പനിപിടിച്ച് ഉറക്കമില്ലാതെ ഇരുന്ന ഒരു രാത്രിയിൽ ഫോണിൽ കുത്തിക്കുറിച്ചത് ഒന്ന് പൊടിതട്ടിയെടുത്തതാണ്. ഇനിയിങ്ങനെ ഉണ്ടാകില്ല.
മേൽ പറഞ്ഞ കമാന്റുകൾ ശരിക്കും എന്താണ് ചെയ്യുന്നതെന്ന് മാൻ പേജുനോക്കി കണ്ടുപിടിക്കുമല്ലോ, അല്ലേ? :)